ഇനി ആനവണ്ടിയല്ല; ഐരാവതിനെ തോല്‍പ്പിക്കാന്‍ സ്‌കാനിയ ഗരുഡ ബസുകളുമായി കെഎസ്ആര്‍ടിസി.

കര്‍ണ്ണാടക ആര്‍ടിസുയുടെ ഐരാവതിന്റെ കുത്തക തകര്‍ത്താനൊരുങ്ങി കെഎസ്ആര്‍ടിസി. ദക്ഷിണേന്ത്യന്‍ വോള്‍വോ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകളിലെ കര്‍ണ്ണാടക മേല്‍ക്കോയ്മ തകര്‍ക്കാനാണ് കേരളം രംഗത്തിറങ്ങുന്നത്. ഇതിനായി ഗരുഡ മഹാരാജ ശ്രേണിയിലുള്‍പ്പെടുത്തി 18 സ്‌കാനിയ ബസുകളാണ് കേരളം വാങ്ങുന്നത്.
വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ ലക്ഷ്വറി ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. പുതിയ ബസുകള്‍ക്കായി സമര്‍പ്പിച്ച ഇ-ടെന്‍ഡറില്‍ വോള്‍വോയെക്കാള്‍ രണ്ട് ലക്ഷത്തോളം രുപ കുറവാണ് സ്‌കാനിയ രേഖപ്പെടുത്തിയത്. ഇതോടെയാണ് വോള്‍വ മാത്രമുണ്ടായിരുന്ന കെഎസ്ആര്‍ടിസിയുടെ ലക്ഷ്വറി ക്ലാസ് ശ്രേണിയിലേക്ക് സ്‌കാനിയക്കും നറുക്ക് വീണത്.
പുതിയ ബസുകളുടെ റൂട്ടുകളെ സംബന്ധിച്ച് വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും. സ്വകാര്യ സര്‍വീസുകള്‍ കഴിഞ്ഞാല്‍, നിലവില്‍ കേരളത്തില്‍ നിന്ന് ബംഗളുരു, മൈസുരു, മംഗളുരു എന്നിവിടങ്ങളിലേക്ക് ഏറ്റവും അധികം സര്‍വീസ് നടത്തുന്നത് കര്‍ണ്ണാടക ആര്‍ടിസിയാണ്. റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകളുണ്ടെങ്കിലും കര്‍ണ്ണാടക ബസുകള്‍ക്കാണ് കൂടുതല്‍ സ്വീകര്യത. ബസുകളിലെ സൗകര്യങ്ങളും സര്‍വീസുകളുടെ എണ്ണവുമാണ് ഇതിന് കാരണായി ചൂണ്ടികാണിക്കപ്പെടുന്നത്. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളൊരുക്കി മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് കേരളത്തിന്റെ ലക്ഷ്യം.
കെഎസ്ആര്‍ടിസയുടെ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ, ഗോവ, മുംബൈ ഹൈദരാബാദ് എന്നീ കേന്ദ്രങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ്ആലോചനയുണ്ട്. ഇതിനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ട്. സ്വകാര്യ ബസുകളും തമിഴ്‌നാടിന്റെ എസ്ഇടിസിയുടെ ഡീലക്‌സ് ബസുകളും മാത്രം സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ചെന്നൈ റൂട്ടിലും പുതിയ സര്‍വീസ് ഉണ്ടാകുമെന്നാണ് സൂചന. സ്വകാര്യ സര്‍വീസുകള്‍ തോന്നും പടി നിരക്ക് നിശ്ചയിക്കുന്ന റൂട്ടില്‍ തമിഴ്‌നാട് സര്‍വീസുകള്‍ക്ക് 15 മുതല്‍ 17 മണിക്കൂര്‍ വരെയാണ് യാത്രാ സമയം.
തിരുവനന്തപുരം-ചെന്നൈ സര്‍വീസ് നാഗര്‍കോവില്‍, മധുരൈ വഴിയായിരിക്കും. ഇതിന് പുറമെ, എറണാകുളം- ചെന്നൈ/പുതുച്ചേരി, എറണാകുളം -ബംഗളുരു എന്നീ റൂട്ടുകളിലും പുതിയ ബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് നിന്നായിരിക്കും മുംബൈ, ഗോവ എന്നിവടങ്ങളിലേക്കുള്ള സര്‍വീസെന്നാണ് സൂചന.

കൂടെ സൂപ്പ൪ ലക്ഷ്വറി ബസ്സുകളുടെ പുതിയ നാമധേയവും തയ്യാർസ്കാനിയ മൾട്ടി - ഗരുഡ മഹാരാജവോൾവോ മൾട്ടി - ഗരുഡ കിംഗ് ക്ലാസ് വോൾവോ സിംഗൾ - ഗരുഡ സഞ്ചാരിHere comes the sweedish beauty of ksrtc Dedicating to all who criticised that we have lost our brand name see the real name KSRTC#garuda_maharaja#the_chariot_of_kerala





Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: