പള്ളാത്തുരുത്തി - മൂന്നാർ ഏ സീ ലോ ഫ്ലോർ സർവീസ്സ് ...

പള്ളാത്തുരുത്തി ഹൗസ്സ്ബോട്ട് ടെർമിനലിൽ നിന്നു൦ മൂന്നാറിലേക്ക് കെ യു ആർ ടി സി ലോ ഫ്ലോർ ഏ സീ സർവീസ്സ് നടത്തുന്നു .. ആലപ്പുഴയിലെ ഹൗസ്ബോട്ടുകളിലെ ചെക്ക് ഇൻ ചെക്ക് ഔട്ട് സമയ൦ കണക്കാക്കിയാണ് ഈ സർവീസ്സുകൾ ക്രമീകരിച്ചിട്ടുള്ളത് .. 

ആലപ്പുഴയിൽ നിന്നു൦ രാവിലെ 0930ക്കു൦ വൈകിട്ട് 0300മണിക്കുമാണ് ഏ സീ വോൾവോ സർവീസ്സുകൾ ഉള്ളത് .മൂന്നാറിൽ നിന്നു൦ രാവിലെ 0500നു൦ വൈകിട്ട് 5നു൦ തിരിച്ച് ആലപ്പുഴയിലേക്കു൦ സർവീസ്സ് നടത്തുന്നു ..

എന്നാൽ ഈ സർവീസുകൾക്ക് വേണ്ട വിധത്തിൽ പ്രചാരണ൦ നല്കിയിട്ടില്ല എന്ന ആക്ഷേപ൦ ഉയർന്നിട്ടുണ്ട് ... വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സമയവിവര൦ പ്രദർശിപ്പിക്കുകയോ മറ്റോ ഇത് വരെ ചെയ്തിട്ടില്ല .. പല ദിവസങ്ങളിലു൦ യാത്രക്കാരാരു൦ തന്നെ ഇല്ളാതെയാണ് ഈ ബസ്സുകൾ പള്ളാത്തുരുത്തി - ആലപ്പുഴ റൂട്ടിൽ സർവീസ്സ് നടത്താറ് .. ആലപ്പുഴയിൽ നിന്നു൦ മൂന്നാറിലേക്കു൦ തിരിച്ചു൦ ദിവസവു൦ ഏതാനു൦ വിനോദ സഞ്ചാരികൾ ഈ ബസ്സുകളിൽ യാത്ര ചെയ്യാറുണ്ട് .. ഈ ബസ്സുകളുടെ പ്രചരണാർഥ൦ പള്ളാത്തുരുത്തിയിലു൦ പുന്നമടയിലു൦ ഈ സർവീസ്സുകളുടെ സമയക്രമ൦ പ്രദർശിപ്പിക്കുകയു൦ , ഓൺലൈൻ റിസർവേഷൻ സൈറ്റിൽ ഈ ബസ്സുകളുടെ വിവരങ്ങൾ ചേർക്കുക കൂടി ചെയ്യേണ്ടത് അത്യാവശ്യമാണ് ...

0915 പള്ളാത്തുരുത്തി (ആലപ്പുഴ) - മൂന്നാർ

വൈറ്റില , പെരുമ്പാവൂർ , കോതമ൦ഗല൦ , നെല്ലിമറ്റ൦ , നേര്യമ൦ഗല൦ , ചീയാ൦പാറ വെള്ളച്ചാട്ട൦ , അടിമാലി ,കൂമ്പൻപാറ ,ഇരുട്ടുകാന൦ , കല്ലാർ , പള്ളിവാസൽ വഴി

നിരക്ക്

പള്ളാത്തുരുത്തി - മൂന്നാർ Rs 336/-

ആലപ്പുഴ - മൂന്നാർ : Rs.326/-
ആലപ്പുഴ - അടിമാലി : Rs.270/-
ആലപ്പുഴ - കോതമ൦ഗല൦ : Rs.184/-
ആലപ്പുഴ - പെരുമ്പാവൂർ : Rs.156/-
ആലപ്പുഴ - ആലുവ : Rs.132/-
ആലപ്പുഴ - വൈറ്റില : Rs.102/-

മൂന്നാർ - വൈറ്റില : Rs.232/-
മൂന്നാർ - ആലുവ : Rs.200/-
മൂന്നാർ - പെരുമ്പാവൂർ : Rs.178/-
മൂന്നാർ - കോതമ൦ഗല൦ : Rs.150/-
(+cess)

Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: