BUS INFORMATION SYSTEM KSRTC ADOOR


അടൂര്‍ കെഎസ്ആര്‍ടിസി
സ്റ്റാന്‍ഡില്‍ എത്തിയാല്‍ ഇനി ബസ് സമയവും അറിയാം ബസ് ഏത് ഡിപ്പോയില്‍ എത്തിയിട്ടുണ്ടെന്നും മനസ്സിലാക്കാം. എങ്ങനെയെന്നല്ലേ ...?
അടൂര്‍ എസ്എന്‍ഐടിയിലെ ബി.ടെക് ഇലക്ട്രിക് ആന്‍ഡ് ഇലക്ട്രോണിക്സ് നാലം വര്‍ഷ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തമാണ് അടൂര്‍ സ്റ്റാന്‍ഡില്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നത്.എ.ടി.എം മെഷീന്‍ മാതൃകയിലുളള ബസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 9 ന് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ അടൂര്‍ കെഎസ്ആര്‍ടീസി സ്റ്റാന്‍ഡില്‍ വച്ച് ഉദ്ഘാടനം ചെയ്യുന്നതോടെ ഇത് യാത്രക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കും.
അവസാനവര്‍ഷ പ്രോജക്ടിന്‍റെ ഭാഗമായ് ശ്രീശാന്ത്,വിഭുദേവ്, ഹരികൃഷ്ണന്‍,ജിബിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ അധ്യാപകന്‍ രഞ്ജുവിന്‍റെ നേതൃത്വത്തില്‍ ഈ യന്ത്രം നിര്‍മ്മിച്ചത്.
ഈ ആശയപൂര്‍ത്തീകരണത്തിനായ് കോളജ് 25000 രൂപ പ്രോത്സാഹനമായ് നല്‍കി.
മെഷീന്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദ്യുതിയും,സ്ഥലവും അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അധികൃതര്‍ ഒരുക്കും. 25000 രൂപ കൂടി ചിലവഴിച്ചാല്‍ സോളാര്‍ പാനല്‍ വഴിയും ഇത് പ്രവര്‍ത്തിക്കുവാനാകും.
Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: