മുംബൈയിലേക്കു കെഎസ്ആർടിസി; ആദ്യ സർവീസ് ജനുവരിയിൽ.കാസർകോട്, മംഗളുരു, ചിത്രദുർഗ, ബെളഗാവി, കോലാപ്പൂർ, പുണെ വഴി.
മുംബൈ∙ കേരളത്തിൽ നിന്നു മുംബൈയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ജനുവരിയിൽ ആരംഭിക്കുമെന്ന് കെഎസ്ആർടിസി എംഡി ആന്റണി ചാക്കോ അറിയിച്ചു. കോഴിക്കോട്ടു നിന്നു കാസർകോട്, മംഗളുരു, ചിത്രദുർഗ, ബെളഗാവി, കോലാപ്പൂർ, പുണെ വഴിയാകും സർവീസ്. മൾട്ടി ആക്സിൽ ബസുകളായിരിക്കും ഓടിക്കുക. ബസ് കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളുമായി കരാർ ഒപ്പിടേണ്ടതുണ്ടെന്നും ഇൗ ജോലി പുരോഗമിക്കുകയാണെന്നും ആന്റണി ചാക്കോ മനോരമയോടു പറഞ്ഞു.കർണാടകയുമായുള്ള കരാർ ഇതിനകം ഒപ്പിട്ടു. ഗോവയുമായുള്ള കരാറിൽ കേരളം ഒപ്പുവച്ചെന്നും ഗോവയുടെ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയുൾപ്പെടെ അന്യസംസ്ഥാനങ്ങളിലേക്കു സർവീസിനായുള്ള ബസുകൾ വാങ്ങാനുള്ള ടെൻഡർ ഇന്നു ക്ഷണിക്കും.കോഴിക്കോട് - മുംബൈ പാതയിൽ സർവീസിനായി ഒരു റിസർവ് ബസ് അടക്കം മൂന്നു ബസുകൾ വാങ്ങാനാണു സാധ്യത. ഇതിനിടെ, കേരളത്തിൽ നിന്നു മുംബൈയിലേക്കുള്ള കെഎസ്ആർടിസി സർവീസ് വൈകുന്നതിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണു മുംബൈയിലെ സംയുക്ത സമ
രസമിതി. ഈ വർഷം മേയിൽ ബസ് സർവീസ് പ്രഖ്യാപിച്ചതാണ്. എന്നാൽ, ആറുമാസം കഴിഞ്ഞിട്ടും ആരംഭിക്കാത്തതാണു പ്രതിഷേധത്തിനു കാരണം.
കടപ്പാട് :മനോരമ

0 comments:
Post a Comment