STORY A OF SUPERFAST

2011 ജൂലായിൽ ആയിരുന്നു കൊന്നക്കാടൻ തന്റെ പടയോട്ടം തുടങ്ങിയത്. നില നിന്നിരുന്ന പയ്യന്നൂർ-എറണാകുളം ഷെഡ്യുൽ പരിഷ്കരിച്ചതാണ് ഇന്നു നാം കാണുന്ന കൊന്നക്കാട് - കോട്ടയം സർവീസ്.

എക്സ്പ്രസ്സ് ആയിരുന്ന RAK313, 314 എന്നീ ബസുകൾ സൂപ്പർ ഫാസ്റ്റായി തരംതാഴ്ത്തിയാണ് സർവീസ് ആരംഭിച്ചത്, പക്ഷേ എക്സ്പ്രസ്സ് സീറ്റുകളും, ഗ്ലാസ് വിൻഡോസ്സും നിലനിർത്തിയിരുന്നു..

സർവീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ വൻ വിജമായി തീർന്ന കൊന്നക്കാടനെ കണ്ട് പല വിശുദ്ധന്മാരും അസൂയപ്പെട്ടു. തന്ത്രങ്ങൾ പലതും അവർ പരീക്ഷിച്ചു. സീറ്റ് കീറിയും, ടയർ പഞ്ചർ ആക്കിയും അവർ കൊന്നക്കാടന്റെ വീര്യം കെടുത്താൻ ശ്രമിച്ചു. എന്നാൽ തോറ്റു പിന്മാറാൻ കൊന്നക്കടാൻ തയ്യാറായിരുന്നില്ല.

യാത്രക്കാരുടെ മനസ്സിൽ ഇടം നേടി കൊന്നക്കാടാൻ തന്റെ ജൈത്ര യാത്ര തുടർന്നു. 2013-ൽ RAK313-ഉം, 314-ഉം സ്ഥാനം ഒഴിഞ്ഞു. പകരം വന്ന ചുണക്കുട്ടികൾ RSK722, RSC 723.

കഥ ഇവിടെ തീരുന്നില്ല. വിശുദ്ധന്മാർ കയ്യടക്കി വെച്ചിരുന്ന റൂട്ടിലെ രാജാക്കന്മാരായി അവർ ഇപ്പഴും വിലസുന്നു. പണ്ടത്തേതിലും ഉഷാറായി. ജനപ്രീതി നേടിയ ഈ സർവീസ് ഇനിയും ഇതുപോലെ, നെഞ്ചും വിരിച്ച്, മുന്നേറട്ടെ എന്നാശംസിച്ചുകൊള്ളുന്നു..

Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: