നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോ കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം
മാന്യസുഹൃത്തെ,
തിരുവനന്തപുരം ജില്ലയില്‍ ഒട്ടേറെ പ്രാധാന്യമുള്ള മലയോര വ്യാപാര കേന്ദ്രമായ നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ഇന്ന് സുവര്‍ണ്ണജൂബിലിയുടെ നിറവിലാണ്. പൊതുജനസേവനരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് വേണ്ടി സ്വന്തമായി നിര്‍മ്മിച്ച ബസ് ഡിപ്പോയും ആധുനിക സൗകര്യങ്ങളോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്‌സും നാടിന് സമര്‍പ്പിക്കുന്നു. 2015 സെപ്റ്റംബര്‍ 23 ന് രാവിലെ 11.30 ന് ബഹു. കേരള വനം പരിസ്ഥിതി ഗതാഗത-സ്‌പോര്‍ട്‌സ് വകുപ്പു മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ഡിപ്പോയുടെയും ആദരണീയനായ പ്രതിപക്ഷ നേതാവ് ശ്രീ. വി.എസ്. അച്യുതാനന്ദന്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ആറ്റിങ്ങല്‍ പാര്‍ലമെന്റ് അംഗം ഡോ. എ. സമ്പത്ത്, നിയമസഭാംഗങ്ങളായ ശ്രീ. പാലോട് രവി, ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, ശ്രീ. കെ. എസ്. ശബരീനാഥന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആര്‍.കെ. അന്‍സജിത റസ്സല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ലേഖാ സുരേഷ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നു.
നെടുമങ്ങാട് നിവാസികളുടെ ചിരകാല സ്വപ്‌നമായ ഡിപ്പോയുടെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടുന്ന ചരിത്ര മുഹൂര്‍ത്തത്തിലേയ്ക്ക് ഏവരുടേയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
സ്‌നേഹാദരവോടുകൂടി,
ആന്റണി ചാക്കോ
(ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, KSRTC).
(ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, KSRTC).
0 comments:
Post a Comment