പൂജ അവധിക്കു മുന്നോടിയായുള്ള കേരള, കർണാടക ആർടിസി ബസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഏറ്റവും തിരക്കേറിയ ഒക്ടോബർ 21നുള്ള കേരള ആർടിസി വോൾവോ ബസുകളിലെ ടിക്കറ്റാണു കൂടുതലായും വിറ്റഴിഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള വോൾവോകളിലെ പാതിടിക്കറ്റുകളും ഉച്ചയോടെതന്നെ വിറ്റഴിഞ്ഞിട്ടുണ്ട്. മലബാർ മേഖലയിലേക്കുള്ള ബസുകളിൽ കാര്യമായി ബുക്കിങ് നടന്നിട്ടില്ല. വരുംദിവസങ്ങളിൽ ബുക്കിങ് പൂർണമാകുന്നതോടെ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണു കേരള ആർടിസി. For ticket booking www.ksrtconline.com
(Courtesy:Malayalamanorama)
0 comments:
Post a Comment