കോഴിക്കോട് : പാവങ്ങാട് ഡിപ്പോയില്‍ നിന്നു തൊണ്ടയാട് വഴി പൂളാടിക്കുന്ന് വരെയുള്ള (മൂന്ന് ട്രിപ്പ്) സര്‍വീസ് കൂടാതെ ഇതേ റൂട്ടില്‍ ഒരു ലോ ഫ്‌ളോര്‍ സര്‍വീസു കൂടി കെ.എസ്.ആര്‍.ടി.സി. ആരംഭിക്കുന്നു.
പുതിയതായി ആരംഭിച്ച നിലമ്പൂര്‍ വഴിക്കടവ്, കല്‍പ്പറ്റ നിലമ്പൂര്‍ കോഴിക്കോട്-നെടുമ്പാശേരി സര്‍വീസുകള്‍ക്കു മികച്ച കലക്ഷന്‍ ലഭിക്കുന്ന പശ്‌ചാത്തലത്തിലാണു പുതിയ സര്‍വീസ് തുടങ്ങാനുള്ള തീരുമാനം.
രണ്ട് ലോ ഫ്‌ളോര്‍ ബസുകൂടി പാവങ്ങാട് ടിപ്പോയില്‍ അനുവദിക്കുമെന്നാണ് അറിയുന്നത്. അതേസമയം കൂടുതല്‍ ജീവനക്കാര്‍ വേണ്ടതിന്റെ ആവശ്യകതയും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ കോഴിക്കോട് നിന്നു മാവൂര്‍, കുന്ദമംഗലം, രാമനാട്ടുകര, മുക്കം, എലത്തൂര്‍, അടിവാരം, കൊയിലാണ്ടി, വടകര, തിരൂര്‍, പൊന്നാനി, പാലക്കാട്, ബേപ്പൂര്‍, മെഡിക്കല്‍ കോളജ്, ബാലുശേരി യൂണിവേഴ്‌സിറ്റി, വയനാട്, തൃശ്ശൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലേക്കു കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ളോര്‍ സര്‍വീസ് നടത്തുന്നുണ്ട്.
വേനല്‍ ചൂട് കനത്തതോടെ നഗരത്തിന്റെ പലഭാഗങ്ങളിലേക്കുമുള്ള യാത്രക്കാര്‍ ആശ്രയിക്കുന്നത് എസി.ബസുകളാണ്. ടിക്കറ്റ് ചാര്‍ജ് അല്‍പം കൂടുമെങ്കിലും യാത്രക്കാരുടെ ആദ്യ ഓപ്‌ഷന്‍ ലോ ഫ്‌ളോറുകള്‍ തന്നെയാണ്.
അതുകൊണ്ടുതന്നെ പഴയ ആനവണ്ടിയേക്കാള്‍ കെ.എസ്.ആര്‍.ടി.സി. ഇപ്പോള്‍ ശ്രദ്ധകൊടുക്കുന്നതും എ.സി.ബസുകള്‍ക്ക് തന്നെയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ലോ ഫ്‌ളോര്‍ ബസുകളുടെ സര്‍വീസ് വര്‍ധിപ്പിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവാണുള്ളത്. രാവിലെ എട്ടു മണിമുതല്‍ രാത്രി ഒന്‍പത് മണിവരെ കോഴിക്കോട് കെ.എസ്.ആ.ര്‍ടി.സി സ്‌റ്റാന്‍ഡില്‍ നിന്നും 12 സര്‍വീസുകളാണ് ഉള്ളത്.
പാവങ്ങാട് ഡിപ്പോയില്‍ നിന്ന് ഒരു സര്‍വീസും നടത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതുകൊണ്ടാണ് ട്രിപ്പുകളുടെ എണ്ണം വര്‍ധിപ്പിച്ചതെന്നും ജനുവരി മാസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വരുമാനമാണ് പല റൂട്ടുകളിലും ഉണ്ടായതെന്നും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്‌ഥര്‍ പറയുന്നു. ഒരു ട്രിപ്പില്‍ ഏകദേശം നൂറിലധികം യാത്രക്കാര്‍ യാത്രചെയ്ുയന്നുണ്ട്.
source : mangalam
0 comments:
Post a Comment