എന്ത് വിശ്വസിക്കാൻ കഴിയുന്നില്ല? അപ്പോൾ ഞങ്ങൾ പാലാ ഡിപ്പോക്കാർ ആരായി?
നെടുമങ്ങാട് ഡിപ്പോക്കാർ പറയുന്നു കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം ഓടുണ സുപ്പർ ഫാസ്റ്റ് സർവീസ് അവരുടേതാണെന്ന്, അതായത് നെടുമങ്ങാട് - സുൽത്താൻ ബത്തേരി, സർവ്വീസ് രേഖകൾ പ്രകാരം 537 കിലോ.മി അവരുടെ ഈ സർവ്വീസ് ഓടുന്നതെന്ന്, സർവ്വീസ് രേഖകളില്ലാതെ അവർ മൊത്തം 1100 കിലോമീറ്റർ ഓടുന്നെന്ന് .... (Both Side)
എങ്കിൽ ഒന്നു പറയട്ടേ. സർവ്വീസ് രേഖകൾ പ്രകാരം പാലായുടെ ടേക്കോവർ സർവ്വീസായ മുണ്ടക്കയം - കൊന്നക്കാട് സൂപ്പർഫാസ്റ്റ് 1124 കിലോമീറ്റർ ആണ് ഓടുന്നത്, അതായത് ഒരു സൈഡ് 562 കിലോ മീറ്റർ. എന്നാൽ സർവ്വീസ് രേഖകൾ അല്ലാതെ 600 കിലോമീറ്ററോളം ഇത് ഓടുന്നുണ്ട്.(സംശയ നിവാരണത്തിന് രേഖകൾ വച്ചിട്ടുണ്ട് കേട്ടോ)
ഇനി വേറൊരു പ്രത്യേകത കൂടി നമ്മുടെ ഈ മുണ്ടക്കയം - കൊന്നക്കാട് സർവ്വീസിനുണ്ട്; എന്തെന്നാൽ രണ്ട് നൈറ്റും ഒരു പകലും ഇരുന്ന് ഈ സർവ്വീസ് നടത്തുന്നത് "ഒരു ഡ്രൈവറും" "ഒരു കണ്ടക്ടറും" ആണെന്നുള്ളത്.
ഇനി നിങ്ങൾ തീരുമാനിക്കൂ. -കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന സൂപ്പർ ഫാസ്റ്റ് സർവ്വീസ് ഏതാണെന്ന്?
- Vipin Natraj counductor of pala depot
- Vipin Natraj counductor of pala depot
0 comments:
Post a Comment