. വീഡിയോ കാണുക http://goo.gl/uJsRSR
കെ എസ് ആർ ടി സിയുടെ ബസ്സുകൾ യാത്രക്കിടയിൽ എവിടെയെത്തിയെന്നും, ഒരു ഡിപ്പൊയിൽ നിന്നും അടുത്ത ഏതാനും മണിക്കൂറുകളിൽ എങ്ങോടൊക്കെ ബസ്സുകൾ ഉണ്ടാകും എന്നും ഈ സംവിധാനത്തിലൂടെ യാത്രക്കാർക്ക് അറിയാൻ കഴിയും. ഇപ്പോൾ ഏതാനും ചില ദീർഘ ദൂര ബസ്സുകളാണ് ജി പി എസ് വഴി ട്രാക്ക് ചെയ്യപ്പെടുന്നത്. ഉടൻ തന്നെ കെ എസ് ആർ ടി സിയുടെ എല്ലാ ദീർഘ ദൂര ബസ്സുകളും ഈ സംവിധാനം ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ സാധിക്കും..
റെയിൽ വേയുടെ ട്രാക്കിങ് സംവിധാനത്തോട് സാമ്യമുള്ള രീതിയിൽ തന്നെയാണ് ഇതും രൂപകൽപന ചെയ്തിരിക്കുന്നത് .
ഇത് വഴി ലഭിക്കുന്ന വിവരങ്ങൾ
http://www.ksrtcbustracking.in/ എന്ന വെബ് സൈറ്റ് സന്ദർശ്ശിക്കുക
1. SPOT YOUR BUS ( Pic 2 )
ഒരു ബസ്സിന്റെ നമ്പർ വെച്ച് ആ ബസ്സ് ഇപ്പോൾ എങ്ങോട്ടുള്ള യാത്രയിലാണ് എവിടെ എത്തി എന്ന് അറിയാൻ സാധിക്കും. മുന്‌കൂട്ടി സീറ്റ് റിസർവ്വ് ചെയ്യുന്ന യത്രക്കാർക്ക് ബസ്സ് പുരപ്പെടും മുൻപ് ലഭിക്കുന്ന എസ് എം എസ്സിൽ ബസ്സിന്റെ ബോണറ്റ് നമ്പർ നൽകും (RS 790,RA 101,RSC 674 etc etc) അത് ഇവിടെ എന്റർ ചെയ്ത് ബസ്സ് എവിടെ എത്തി എന്ന് അറിയാൻ സാധിക്കും.
2.LIVE STATION (Pic 3 )
ഇത് വഴി ഓരോ ഡിപ്പൊയിൽ നിന്നും അടുത്ത 1-2-3 മണിക്കൂറുകളിൽ എങ്ങോടൊക്കെ ബസ്സുകൾ പുർപ്പെടും എന്ന് യാത്രക്കാർക്ക് അറിയാൻ സാധിക്കും. ഈ ബസ്സുകള് നിലവിൽ എവിടെ എത്തി , എത്ര മണിക്ക് അതാത് ബസ്സ് സ്റ്റേഷനിൽ എത്തും തുടങ്ങിയ വിവരങ്ങൾ ഇത് വഴി ലഭിക്കുക്കും.
3.BUS BETWEEN STATIONS ( Pic 4 )
ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഉള്ള ബസ്സുകളുടെ സമയവിയരം ഇത് വഴി യാത്രക്കാർക്ക് ലഭിക്കും.
0 comments:
Post a Comment