A STORY OF A KSRTC SUPER FAST


ഞാന്‍ നിങ്ങളുടെ സ്വന്തം തങ്കപ്പന്‍...എന്നെ അറിയാത്തവര്‍ ആരും ഉണ്ടാകില്ല ഇവിടെ...അശോക് ലൈലാന്‍റിന്‍റെ വൈകിംഗ് ചെയ്സ്സില്‍ എടപ്പാള്‍ വര്‍ക്ഷോപിന്‍റെ കരവിരുതില്‍ ആയിരുന്നു എന്‍റെ ജനനം. ജനന സമയം മുതല്‍ ഇന്നോളം എന്‍റെ കൂടപ്പിറപ്പും ഉണ്ടായിരുന്നു എന്‍റെയൊപ്പം.അവന്‍ നിങ്ങടെ തങ്കപ്പന്‍, എന്തിനും തയ്യാറായ തന്‍റേടികളായി ഞങ്ങള്‍ പുറത്തിറങ്ങിയതോടെ ഇന്‍റര്‍സ്റ്റേറ്റ് നെറ്റിപ്പട്ടവും കെട്ടിത്തന്നു ഞങ്ങള്‍ക്ക്.മലബാറില്‍നിന്ന് അന്നുമുതല്‍ ഞങ്ങള്‍ ഉദ്യാനനഗരിയിലേക്ക് ഓട്ടവും തുടങ്ങി.അങ്ങനെയിരിക്കെ കാഞ്ഞങ്ങാട് ഡിപ്പോ ഉദ്ഘാടനം വന്നു.കാഞ്ഞങ്ങാടിന്‍റെ സൂപ്പന്‍ക്ലാസ് സര്‍വീസ് ആയി നെറ്റിപ്പട്ടം കെട്ടി ഞാനും എന്‍റെ അനിയനും അന്നുമുതല്‍ കാഞ്ഞങ്ങാട്-ബെംഗലുരു ഓട്ടം തുടങ്ങി.കാറ്റിരമ്പുന്ന വേഗതയില്‍ കാതങ്ങള്‍ താണ്ടി ഞങ്ങള്‍ വേഗതയുടെ റെക്കോര്‍ഡ് ബുക്കുകളില്‍ പുത്തന്‍ അധ്യായങ്ങള്‍ കുറിച്ചു.നിങ്ങളുടെ മുഖപുസ്തകങ്ങളിലും ഞങ്ങള്‍ താരങ്ങളായി. അങ്ങനെയിരിക്കെ ആ ദിവസം വന്നു. ഓടിത്തളര്‍ന്നു വന്ന എന്നോട് പൊന്നപ്പന്‍ ആ സത്യം പറഞ്ഞു...ഞങ്ങളുടെ ഹൃദയം തകര്‍ത്ത സത്യം. കാഞ്ഞങ്ങാട്ടുകാര്‍ ഞങ്ങളെ വേണ്ടെന്ന് വച്ചിരിക്കുന്നു. അന്‍പത് വെള്ളിക്കാശിന് അവര്‍ ഞങ്ങളെ ഒഴിവാക്കി.പിന്നീട് തകര്‍ന്ന ഹൃദയത്തോടെ ഡിപ്പോയുടെ മൂലയില്‍ ആര്‍ക്കും വേണ്ടാതെ ഞങ്ങളെ ഒതുക്കിയിട്ടു. റോക്കറ്റ് സൂപ്പര്‍ഫാസ്റ്റുകള്‍ എന്ന് നിങ്ങള്‍ ഓമനപ്പേരിട്ടു വിളിച്ച ഞങ്ങളുടെ ജീവിതം അവിടെ തീര്‍ന്നു എന്ന് ഉറപ്പിച്ചു. ദിവസങ്ങള്‍ക്കകം മനം നിറക്കുന്ന ആ സന്തോഷവാര്‍ത്ത ഞങ്ങളറിഞ്ഞു.പയ്യന്നൂരുകാര്‍ ചെറുപുഴ നിന്നും കട്ടപ്പനയിലോട്ട് സൂപ്പര്‍ഫാസ്റ്റ് തുടങ്ങുന്നു.ഞങ്ങളെ വേണം എന്നവര്‍ പറഞ്ഞിരിക്കുന്നു.സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞ നിമിഷങ്ങള്‍..പോരാട്ടത്തിനുപേരുകേട്ട പയ്യന്നൂരില്‍ കൊലകൊമ്പന്മാരെ ഇടിച്ചൊതുക്കിയ കൊന്നക്കാടന്‍റെ കൂട്ടുകൂടുമ്പോള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടിയിരുന്നത് ചില്ലറക്കാരെ അല്ലായിരുന്നു. വര്‍ഷങ്ങളായി ഒരു വിശുദ്ധന്‍റെ പേരില്‍ കുത്തകയാക്കി വച്ചിരുന്ന റൂട്ട് പിടിച്ചെടുക്കല്‍ ആയിരുന്നു ഞങ്ങളുടെ ദൗത്യം.കൊന്നക്കാടന്‍റെ സ്വന്തം സാരഥികള്‍തന്നെ വന്നു ആ ദൗത്യത്തിന് എന്നോടൊപ്പം.2014 ജൂണ്‍ ഒന്നാം തീയ്യതി കണക്റ്റിംഗ് കേരളയുടെ സമ്മാനമായ ഇടുക്കി-കട്ടപ്പന ബോര്‍ഡുമായി ഞാന്‍ ഓട്ടംതുടങ്ങി.ആദ്യ നാളുകളില്‍ തന്നെ തുടങ്ങി പാരവെപ്പും അള്ളുവെപ്പും.കോഴിക്കോട് സ്റ്റാന്‍ഡില്‍ സ്വകാര്യന്‍റെ മുന്നില്‍ കേറി അവന്‍റെ ആളുകളെയെടുത്ത് ഞാനെന്‍റെ ലക്ഷ്യം വെളിവാക്കി.എന്‍റെ സാരഥിക്ക് നേരെ കയ്യുയര്‍ത്തിയ സ്വകാര്യനെ മുന്നോട്ട് ചെന്ന് വട്ടംവെച്ചത് ലോക്കല്‍ പത്രങ്ങളില്‍ വാര്‍ത്തയായി...സമയം തെറ്റിച്ചോടിയ വിശുദ്ധനെ എന്‍റെ സഹോദരന്‍ തങ്കപ്പന്‍ ചെയ്സ് ചെയ്ത് പിടിച്ചതും ഛരിത്രം.പിന്നീട് കട്ടപ്പനയില്‍ വച്ച് എന്‍റെ അകത്ത് കയറി എന്‍റെ ആളെ വിളിച്ചിറക്കാന്‍ നോക്കിയ സ്വകാര്യന്‍റെ 'കിളി'യുടെ കിളി ഒറ്റച്ചവിട്ടിന് എന്‍റെ കണ്ടക്ടര്‍ ചേട്ടന്‍ കളഞ്ഞതും നിങ്ങള്‍ ആഘോഷമാക്കി.ഇതിനിടക്ക് സ്വകാര്യന്‍റെ കുത്തക റൂട്ട് ഞങ്ങള്‍ പിടിച്ചെടുത്തിരുന്നു.അതിനിടക്കാണ് കൊന്നക്കാടന് പകരക്കാരനായ് ഞാന്‍ ഓട്ടംപോയത്.കോട്ടയത്ത് നിന്നും കോഴിക്കോട്ടെത്തിയപ്പോള്‍ കൊന്നക്കാടന്‍റെ സാരഥിയുടെ ഫോണ്‍ വന്നു.കൊന്നക്കാട് നിന്നും ചങ്ങനാശ്ശേരിക്ക് വിട്ട സ്വകാര്യന്‍ കോഴിക്കോട് വരെ വന്ന് ആളെയും എടുത്ത് വീണ്ടും എന്‍റെ മുന്നില്‍ കൊന്നക്കാടിന് പോയിരിക്കുന്നു.സിരകളില്‍ രക്തം തിളച്ച നിമിഷങ്ങള്‍...സാക്ഷാല്‍ കൊന്നക്കാടനെ മനസ്സില്‍ ധ്യാനിച്ച് അവന് പകരക്കാരനായി ഞാന്‍ ഓടി.എന്‍റെ സകല കരുത്തും കഴിവുകളും പുറത്തെടുത്ത നിമിഷങ്ങള്‍. ഐ എസ് ആര്‍ ഓ വിട്ട റോക്കറ്റുപോലെ മലബാറിന്‍റെ നഗരവീധികളില്‍ കൊടുങ്കാറ്റായി ഞാന്‍ കുതിച്ചു.മുന്നില്‍ പോയ കീഴ്പ്പള്ളി ഫാസ്റ്റിനെ വിളിച്ച് അവനെ തടയാന്‍ പറഞ്ഞിരുന്നു എന്‍റെ സാരഥി.ഇടയ്ക്ക് വെച്ച് വട്ടംവെക്കാന്‍ ശ്രമിച്ച കീഴ്പ്പള്ളിയെ വെട്ടിച്ച് അവന്‍ പാഞ്ഞു.അപ്പോഴേക്കും അലറിവിളിച്ച് ഞാന്‍ ഒപ്പമെത്തിയിരുന്നു.പിന്നീടങ്ങോട്ട് ആ ദൗത്യം ഞാന്‍ ഏറ്റെടുത്തു.എതിരേവരുന്ന പാണ്ടിലോറികളെ ഹോണടിച്ച് പേടിപ്പിച്ച് മാറ്റി ഞാന്‍ കുതിച്ചു.തലശ്ശേരിയില്‍ പോലീസുകാരന്‍റെ മുന്നില്‍ വച്ച് അവനുമുന്നില്‍ ഒരു സിനിമാ സ്റ്റൈല്‍ വട്ടംവെയ്പ്...പിന്നെ ഭരണിപ്പാട്ടിന്‍റെ താളമേളങ്ങളോടെ പോലീസ് പൊക്കിയ സ്വകാര്യന്‍റെ പുറകെ ഞങ്ങളും പോലീസ് സ്റ്റേഷനിലേക്ക്.അവിടെ വച്ച് ഒപ്പംകിടക്കുന്ന സ്വകാര്യനെ നോക്കി ഞാന്‍ പറഞ്ഞു..."തരത്തില്‍ പോയ് കളിക്കെടാ മോനേ ദിനേശാ !!!".വീണ്ടും ഞങ്ങള്‍ ഹൈറേഞ്ചിന്‍റെ മലമടക്കുകള്‍ കീഴടക്കി ഓട്ടം തുടര്‍ന്നു.അങ്ങനെയിരിക്കെ ഇതാ വീണ്ടും ഞങ്ങളറിഞ്ഞു..ഞങ്ങള്‍ക്ക് പ്രായമായിരിക്കുന്നു.ഞങ്ങള്‍ക്ക് പകരം ഞങ്ങള്‍ വെട്ടിത്തെളിച്ച പാത വിറപ്പിക്കാന്‍ രണ്ട് ന്യൂ-ജെന്‍ പിള്ളേര്‍ എത്തിയിരിക്കുന്നു.ഇപ്പോള്‍ ആഴ്ചകളായി ആര്‍ക്കും വേണ്ടാത്തവരെ പോലെ പയ്യന്നൂരില്‍ കിടക്കുന്നു.ഇടയ്ക്ക് വീണ്ടും കൊന്നക്കാടന് പകരക്കാരനായ് പോയെങ്കിലും അതൊന്നും ഞങ്ങളുടെ തിരിച്ചുവരവിനല്ലാ എന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.തിരിച്ച് കാഞ്ഞങ്ങാടിന് കൊണ്ടുപോയി പഴയ ബെംഗലുരു റൂട്ടില്‍ ഞങ്ങളെ ഓടിക്കാന്‍ സാധ്യതയുണ്ടെന്ന് കേള്‍ക്കുന്നു...അല്ലെങ്കില്‍ പയ്യന്നൂരുകാര്‍ തന്നെ പയ്യന്നൂര്‍-വീരാജ്പേട്ടോ,മൈസൂരോ ആയി ഞങ്ങളെ ഓടിക്കുമെന്നും കേള്‍ക്കുന്നു.പൊടിയും വെയിലുമടിച്ച് ഇവിടെ കിടക്കുമ്പോള്‍ കണ്ണ് നിറഞ്ഞുപോകുന്നു.പഴയ പ്രതാപകാലം ഓര്‍മ്മവരുന്നു...എന്തെങ്കിലും ചെയ്യാമോ സാറുമ്മാരേ??,ഇത് ഞങ്ങളുടെ അപേക്ഷയാണ് കാരണം സൂപ്പര്‍ഫാസ്റ്റ് അയി ഓടി കൊതിതീര്‍ന്നിട്ടില്ല.ഇന്നും ഞങ്ങള്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന ആണ്‍കുട്ടികളാണ്.പക്ഷേ നിങ്ങളുടെ കണക്ക് പുസ്തകത്തില്‍ ഞങ്ങളുടെ ആയുസ്സ് ഈ വര്‍ഷം പകുതിയോടെ തീരും..സൂപ്പര്‍ഫാസ്റ്റ് എന്ന തലയെടുപ്പുള്ള ആ കുപ്പായം ഞങ്ങളില്‍ നിന്നും തിരികെ വാങ്ങും.ഓര്‍ക്കുമ്പോള്‍ സഹിക്കാനാവുന്നില്ല.അതുകൊണ്ട് ഞങ്ങള്‍ക്ക് ബാക്കിയുള്ള കാലമെങ്കിലും മനസ്സറിഞ്ഞ് ഓടാനുള്ള അവസരം തരണം...തളരാതെയിരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു പ്രചോദനം ഉണ്ട്.കണ്ണൂര്‍-കാസര്‍ഗോഡ് റൂട്ടിലെ സ്വകാര്യന്മാരോട് മല്ലടിച്ച് തിരിച്ച് ഡിപ്പോയില്‍ എത്തുമ്പോള്‍ ആ പഴയ കൊന്നക്കാടന്‍ ഞങ്ങളോട് പറയും തളരരുതെന്ന്.ചുമല കുപ്പായം ഊരിയാലും തന്‍റെ കൂടെ കൂടി കണ്ണൂര്‍-കാസര്‍ഗോഡ് സ്വകാര്യന്മാരെ ഓടിക്കാന്‍ പോരാന്‍ അവന്‍ ഞങ്ങളെ വിളിക്കുന്നു.കാലം ഞങ്ങള്‍ക്ക് മുന്നില്‍ അധികമില്ല.ഈ ചുമല കുപ്പായത്തിന്‍റെ ചൂടും ചൂരും ഉപേക്ഷിച്ച് വെള്ളക്കുപ്പായമിട്ട് ഞാന്‍ വരും...അന്നും ഞങ്ങള്‍ക്ക് മുന്നിലുണ്ടാകും സ്വകാര്യന്‍റെ വെല്ലുവിളികള്‍...എല്ലാം തകര്‍ത്ത് ഞങ്ങള്‍ കുതിക്കും,പ്രതാപകാലത്തെ ഓര്‍ത്ത് ഞങ്ങള്‍ പായും..അപ്പോള്‍ റോക്കറ്റ് സൂപ്പര്‍ഫാസ്റ്റുകള്‍ ആയിരിക്കില്ല,റോക്കറ്റ് ടിടി കള്‍ ആയിരിക്കും..അന്ന് ഞങ്ങളെ ഓര്‍ക്കാന്‍ നിങ്ങള്‍ ആരുമുണ്ടാകില്ല.കാരണം ഞങ്ങള്‍ക്ക് പറയാന്‍ സൂപ്പര്‍ ക്ലാസുകള്‍ ഉണ്ടാകില്ല.
അവസാനമായി ഒരപേക്ഷ,മറക്കരുത് ഞങ്ങളെ...നിങ്ങളുടെ പഴയ തങ്കപ്പനും പൊന്നപ്പനും ആയി ആയകാലം തിരിച്ച്വരാന്‍ പ്രാര്‍ത്ഥിക്കണം എല്ലാവരും.

എന്ന്,
നിറകണ്ണുകളോടെ നിങ്ങളുടെ തങ്കപ്പനും പൊന്നപ്പനും, RNE895.RNE916.

BY;NIBIN APPOZ (KCK ADMIN)
Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: