മുംബൈയിലേക്കടക്കം പുത്തൻ ദീർഘദൂര സർവീസുകൾ ആരംഭിക്കാനായി കെ എസ് ആർ ടി സി നടത്തുന്ന ഇ ടെൻഡർ നടപടികളിൽ സ്വീഡിഷ് നിർമാതാക്കളായ സ്കാനിയ കൊമേഴ്സ്യൽ വെഹിക്കിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനു മേൽക്കൈ. നിലവിൽ സാമ്പത്തിക വിലയിരുത്തൽ ഘട്ടത്തിലെത്തിയ ടെൻഡറിൽ എതിരാളികളെ അപേക്ഷിച്ച് 8.50 ലക്ഷത്തോളം രൂപ കുറവാണ് സ്കാനിയ വാഗ്ദാനം ചെയ്തിരിക്കുന്ന വില. ആഡംബര വിഭാഗത്തിൽപെട്ട 18 മൾട്ടി ആക്സിൽ എയർ കണ്ടീഷൻഡ് ബസുകൾ വാങ്ങാൻ കെ എസ് ആർ ടി സി ക്ഷണിച്ച ടെൻഡറിൽ സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ സ്കാനിയയും വോൾവോ ബസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും മാത്രമാണു രംഗത്തുള്ളത്. മൾട്ടി ആക്സിൽ വിഭാഗത്തിലെ ‘മെട്രോലിങ്ക്’ കോച്ച് ഓരോന്നിനും നികുതി കൂടാതെ 76,77,060 രൂപയും നികുതിയടക്കം 99,35,924 രൂപയുമാണു സ്കാനിയ ആവശ്യപ്പെട്ട വില. അതേസമയം മൾട്ടി ആക്സിൽ ബസ്സുകൾക്ക് നികുതി കൂടാതെ 85,30,066 രൂപയും നികുതിയടക്കം 1,11,43,500 രൂപയുമാണു വോൾവോ ബസസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ നാലിനു തുറന്ന ടെൻഡറിന്‍റെ സാങ്കേതിക അവലോകന നടപടികൾ പൂർത്തിയായിട്ടുണ്ട്
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment