The KSRTC has announced a discount in fares at the rate of 15 per cent in the Bengaluru-bound return journeys by the multi-axle Volvo buses from its depots in Thiruvananthapruam, Kottayam and Ernakulam.
The discount will be available on the days decided by the KSRTC, starting September 10. The fare for the travel by the Thiruvananthapuram-Bengaluru (via Salem) bus will be slashed to Rs 1,080 from Rs 1,270. Those boarding buses from other centres also will get the same rate of discount in fares. The Thiruvananthapuram-Bengaluru (via Mysore) bus fare will be Rs 969, instead of the current Rs 1,140.
The facility can be availed of by booking online. The rates have been slashed following the government’s approval to introduce the flexi rate.
ബെംഗളൂരു∙ ഈ മാസം 15 ശതമാനം കുറഞ്ഞ ഫ്ലെക്സി നിരക്ക് ഏർപ്പെടുത്തിയിരിക്കുന്ന ദിവസങ്ങളുടെ പട്ടിക കേരള ആർടിസി പ്രസിദ്ധീകരിച്ചു. 14, 15, 16, 17, 28, 29, 30 എന്നീ ഏഴു ദിവസങ്ങളിലാണു കുറഞ്ഞ നിരക്ക്. മറ്റു ദിവസങ്ങളിൽ സാധാരണ നിരക്കു തന്നെ.പദ്ധതി വിജയകരമായാൽ ഒക്ടോബർ മാസത്തിൽ സൂപ്പർ ഡീലക്സ് ഉൾപ്പെടെയുള്ള സർവീസുകളിലേക്കു ഫ്ലെക്സി നിരക്കു വ്യാപിപ്പിക്കും.
ഫ്ലെക്സി പെർമിറ്റിൽ കേരള ആർടിസി ബസുകളുടെ സംസ്ഥാനാന്തര സർവീസുകൾക്ക് ഇന്നലെ തുടക്കമായി. ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള നാലു വോൾവോ സർവീസുകളിലാണു പരീക്ഷണാടിസ്ഥാനത്തിൽ ഫ്ലെക്സി നിരക്ക് ആരംഭിച്ചിരിക്കുന്നത്.
ഓൺലൈനിൽ പണി പാളി; ഈടാക്കിയതു പഴയ നിരക്ക്
കേരള ആർടിസി വെബ്സൈറ്റിൽ പുതുക്കിയ ഫ്ലെക്സി പെർമിറ്റ് നിരക്കു പ്രസിദ്ധീകരിക്കാത്തത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി. ഫ്ലെക്സി പെർമിറ്റ് പ്രകാരം 15 ശതമാനം നിരക്കു കുറച്ച തിരുവനന്തപുരം, എറണാകുളം, കോട്ടയം വോൾവോ ബസുകൾക്കും പഴയ നിരക്കു തന്നെയായിരുന്നു ഇന്നലെ വെബ്സൈറ്റിൽ.
ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 15 ശതമാനം ഇളവു ലഭിച്ചില്ല. ബസിൽ നിന്നു നേരിട്ടു ടിക്കറ്റെടുത്തവരിൽ നിന്നു കുറഞ്ഞ നിരക്കു തന്നെയാണ് ഈടാക്കിയത്. കൂടിയ തുക നൽകി ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക്, അധികം ഈടാക്കിയ പണം തിരിച്ചുനൽകുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല.
വെബ്സൈറ്റിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ തിരുവനന്തപുരത്തെ കെഎസ്ആർടിസി ടെക്നിക്കൽ വിഭാഗം ശ്രമമാരംഭിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കു രണ്ടു ദിവസത്തിനുള്ളിൽ വെബ്സൈറ്റിൽ പൂർണമായി ഉൾപ്പെടുത്തുമെന്നു കേരള ആർടിസി ബെംഗളൂരു ആർടിഒ എ.ടി. അഹമ്മദ് കുട്ടി പറഞ്ഞു.
(Coutesy:Malayalamanorama)
0 comments:
Post a Comment