
മോട്ടോർവാഹനനിയമംഅനുശാസിക്കുന്നത് യാത്രാ വാഹനങ്ങളിൽ അടച്ചുറപ്പുള്ള വാതിലുകൾ വേണം എന്നതാണ്. കയറേണ്ടവർ പിന്നിലെ വാതിലിൽ കൂടെയും ഇറങ്ങേണ്ടവർ മുൻവാതിലുംപ്രയോജനപെടുത്തണം (എന്നാൽ ഇത് പാലിക്കപ്പെട്ടില്ല ). വാതിലിന് കാര്യത്തിൽ നൂറ് ശതമാനം പാലിച്ച്പോന്നതിൽKSRTCശ്രദ്ധചെലുത്തിയിരുന്നു.ഇതേസമയങ്ങളിൽപ്രൈവറ്റ്ബസുകളിൽഡോർകെട്ടിവെച്ചും,തുറന്നുവെച്ചും, സർവ്വീസ് നടത്തി. എന്തിനാണ് ആട്ടോമാറ്റിക്ക് ഡോർ? ഡ്രൈവർ അറിയാതേ ഒരാൾ പോലും വാഹനത്തിൽ നിന്നും ഇറങ്ങാനോ, കയറുവാനോ സാധിക്കരുത്. യാത്രക്കാരുടെ ഉത്തരവാദിത്വം ഡ്രൈവർക്ക് എന്ന് ചുരുക്കും. കണ്ടക്ടർക്ക് അതിൽ നിന്നും രക്ഷ. അതും ഡ്രൈവറുടെ തലയിൽ വെച്ച് കൊടുക്കാം.റോഡ് സുരക്ഷയെ കുറിച്ച് ഏറ്റവുംപുതുതയി പഠനം നടത്തിയ കമ്മീഷൻ ഡ്രൈവർ സീറ്റിന് നേരെ എതിർദിശയിൽ യാത്രക്കാരുടെ വാതിൽ വേണം എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോൾ ചില മിടുക്കൻമാർ ഡോർ തുറന്ന് വെച്ചും, ട്രാഫിക്ക് സിഗ്നലുകളിൽ ഇടതു വശംമറ്റുവാഹനങ്ങൾ പാസ്സു ചെയ്തു കൊണ്ടിരിക്കുമ്പോഴും യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇറങ്ങുന്നവർ മറ്റു വാഹങ്ങളുടെ മുന്നിൽ അകപ്പെട്ട് അപകടം സംഭവിച്ചാൽ ഓട്ടോമാറ്റിക്ക് ഡൊർ തുറന്ന് കൊടുത്ത ഡ്രൈവർ ഒന്നാം പ്രതി. താത്കാലിക സൗകര്യം നോക്കി ബെല്ലടിച്ചകണ്ടക്ടറോ,ഇറങ്ങിയയാത്രക്കാരതോ കാണില്ല കോടതിയിലും, പോലീസ് സ്റ്റേഷനിലും. ഡോർ തുറന്നാണോ അടഞ്ഞ് ആണോ കിടക്കുന്നത് എന്ന് അറിയാൻ പല ബസുകളിലും സംവിധാനം ഇല്ല.തുറന്ന് കിടക്കുമ്പോൾ അറിയാതേ ബസ് നിർത്തിയതിന് ശേഷം തുറക്കുന്നതിനായി സ്വിച്ച് അമർത്തുമ്പോൾ ഡോർ അടയുകയും ഇറങ്ങുന്ന യാത്രക്കാർ ഡോറിനിടയിൽ ജാമാകുന്നത് നിത്യസംഭവം ആണ്. റണ്ണിങ്ങിൽ ഡോർ തുറന്ന് കിടന്നാൽ പല കണ്ടക്ടർമാരും പറയുകയോ, ബെല്ലിലൂടെ സിഗ്നൽ തരുകയോ ഇല്ല. തുറന്ന ഡോറിൽ നിന്നും ആരെങ്കിലും തെറിച്ച് വീണ് അപകടം ഉണ്ടായേക്കാം. പുതിയ സംവിധാനങ്ങൾ നിലവിൽ വരുന്നതിന്റെ പ്രയോജനം മനസ്സിലാക്കി താത്ക്കാലിക ലാഭം ഉപേക്ഷിച്ച് പ്രവർത്തിക്കുക.
0 comments:
Post a Comment